Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deputy Chairman

ഹരിവംശ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാധ്യക്ഷൻ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​നാ​യി ഹ​രി​വം​ശ് നാ​രാ​യ​ണ്‍ സിം​ഗി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന​ലെ രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​തി​രി​ല്ലാ​തെ​യാ​ണ് ഹ​രി​വം​ശ് മൂ​ന്നാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

സ​ഭാ​നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ജെ.​പി. ന​ഡ്ഡ ഹ​രി​വം​ശി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തോ​ടെ മ​ത്സ​രം ഒ​ഴി​വാ​യി. തു​ട​ർ​ന്ന് ഹ​രി​വം​ശി​നെ ഏ​ക​പ​ക്ഷീ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജ്യ​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നാ​യി ഹ​രി​വം​ശി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. ഉ​പ​രി​സ​ഭ​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഭ​വ​സ​ന്പ​ത്തും സം​ഭാ​വ​ന​ക​ളും വ​ലി​യ ക​രു​ത്താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം നേ​ര​ത്തേ അ​റി​യി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല.

രാ​ജ്യ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണു നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട ഒ​രം​ഗം ഉ​പാ​ധ്യ​ക്ഷ​പ​ദ​വി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ഹ​രി​വം​ശി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണു അ​ദ്ദേ​ഹ​ത്തെ രാ​ഷ്‌​ട്ര​പ​തി ദ്രൗപദി മുർമു രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്.

Latest News

Corehub Up